അതിര്

അതിര്

ബേ ദാവോബേ ദാവോ

എനിക്കു മറുതീരത്തേക്കു പോകണം.

പുഴയിലെ വെള്ളം ആകാശത്തിന്റെ നിറം മാറ്റുന്നു
അതെന്നെയും മാറ്റുന്നു.
ഞാൻ ഒഴുക്കിലാണ്
മിന്നലേറ്റു കത്തിയ മരംകണക്കെ
എന്റെ നിഴൽ പുഴയോരത്ത് നിൽക്കുന്നു.

എനിക്കു മറുതീരത്തെത്തണം.

മറുതീരത്തെ മരങ്ങളിൽ നിന്നും
ഏകാന്തയാം മരപ്രാവ് ഭയചകിതയായി
എനിക്കു നേരെ പറന്നുവരുന്നു.

'The Boundary' by Bei Dao

ബേ ദാവോ (1948-): പാശ്ചാത്യ ആധുനികതയുടെയും സിംബോളിസത്തിന്റെയും സർറിയലിസത്തിന്റെയും സ്വാധീനത്താൽ ചൈനീസ് കവിതയിൽ രൂപപ്പെട്ട പ്രസ്ഥാനമായ മിസ്റ്റി കവിതയിൽ പ്രമുഖനാണ് ബേ ദാവോ. 1949ൽ ബെയ്‌ജിംഗിൽ ജനിച്ച ബേ ദാവോയുടെ വിദ്യാഭ്യാസം സാംസ്കാരിക വിപ്ലവത്തെ തുടർന്നു തടസ്സപ്പെട്ടു. പതിനേഴാം വയസ്സിൽ സാംസ്കാരിക വിപ്ലവത്തിന്റെ ഭാഗമായിരുന്ന റെഡ് ഗാർഡ് മൂവ്മെന്റിൽ പങ്കുചേർന്നു. പിന്നീട് ഈ പ്രവർത്തനങ്ങളിൽ നിരാശനായി ഗ്രാമപ്രദേശങ്ങളിൽ നിർമ്മാണതൊഴിലാളിയായി ജോലി ചെയ്തു. 1980നൊടുവിൽ ബേ ദാവോ ചൈനീസ് റൈറ്റേഴ്‌സ് അസോസിയേഷനിൽ അംഗമായി. 1989ൽ അദ്ദേഹം ബെർലിനിൽ എഴുത്തുകാരുടെ സമ്മേളത്തിനു പങ്കെടുക്കാൻ എത്തിയ സമയത്താണ് ടിയാനെന്മെൻ സ്ക്വയർ കൂട്ടക്കൊല നടക്കുന്നത്. ഇതേതുടർന്ന് സ്വദേശം വിട്ടു ജീവിക്കാൻ തീരുമാനിച്ചു.

« »