റാമല്ലയിൽ
താരനിബിഡമാം വാനിൽ
ചതുരംഗം കളിക്കുന്നു പൗരാണികർ,
കലാശക്കളിയുടെ മിന്നിക്കത്തൽ.
ഘടികാരത്തിൽ അടയ്ക്കപ്പെട്ട കിളി
പുറത്തുചാടി സമയം പറയുന്നു.
റാമല്ലയിൽ
ഒരു വയസ്സനെപോലെ വെയിൽ
ചുവരിന്റെ മുകളിൽ കയറുന്നു,
ക്ലാവുപിടിച്ച ചെമ്പുഫലകങ്ങളിൽ
കണ്ണാടിവെട്ടം വീഴ്ത്തിക്കൊണ്ട്
ചന്തയിലൂടെ പോകുന്നു.
റാമല്ലയിൽ
ദൈവം മൺകൂജയിൽ വെള്ളം കുടിക്കുന്നു,
ഒരു വില്ല് ഞാണിനോട് ദിശ ചോദിക്കുന്നു,
ആകാശത്തിന്റെ വക്കിൽ നിന്നും
സമുദ്രത്തെ സ്വന്തമാക്കാനായി
ഒരു ചെറുക്കൻ ഇറങ്ങിതിരിക്കുന്നു
റാമല്ലയിൽ
നെടുനീളത്തിൽ വിത്തുനടുന്ന നട്ടുച്ച,
എന്റെ ജനലിനപ്പുറം മരണം പൂക്കുന്നു,
കൊടുങ്കാറ്റിനെ ചെറുത്തുനിൽക്കുന്ന മരം
കാറ്റിന്റെയതേ അക്രമരൂപമെടുത്തണിയുന്നു.
താരനിബിഡമാം വാനിൽ
ചതുരംഗം കളിക്കുന്നു പൗരാണികർ,
കലാശക്കളിയുടെ മിന്നിക്കത്തൽ.
ഘടികാരത്തിൽ അടയ്ക്കപ്പെട്ട കിളി
പുറത്തുചാടി സമയം പറയുന്നു.
റാമല്ലയിൽ
ഒരു വയസ്സനെപോലെ വെയിൽ
ചുവരിന്റെ മുകളിൽ കയറുന്നു,
ക്ലാവുപിടിച്ച ചെമ്പുഫലകങ്ങളിൽ
കണ്ണാടിവെട്ടം വീഴ്ത്തിക്കൊണ്ട്
ചന്തയിലൂടെ പോകുന്നു.
റാമല്ലയിൽ
ദൈവം മൺകൂജയിൽ വെള്ളം കുടിക്കുന്നു,
ഒരു വില്ല് ഞാണിനോട് ദിശ ചോദിക്കുന്നു,
ആകാശത്തിന്റെ വക്കിൽ നിന്നും
സമുദ്രത്തെ സ്വന്തമാക്കാനായി
ഒരു ചെറുക്കൻ ഇറങ്ങിതിരിക്കുന്നു
റാമല്ലയിൽ
നെടുനീളത്തിൽ വിത്തുനടുന്ന നട്ടുച്ച,
എന്റെ ജനലിനപ്പുറം മരണം പൂക്കുന്നു,
കൊടുങ്കാറ്റിനെ ചെറുത്തുനിൽക്കുന്ന മരം
കാറ്റിന്റെയതേ അക്രമരൂപമെടുത്തണിയുന്നു.
'Ramallah' by Bei Dao
ബേ ദാവോ (1948-): പാശ്ചാത്യ ആധുനികതയുടെയും സിംബോളിസത്തിന്റെയും സർറിയലിസത്തിന്റെയും സ്വാധീനത്താൽ ചൈനീസ് കവിതയിൽ രൂപപ്പെട്ട പ്രസ്ഥാനമായ മിസ്റ്റി കവിതയിൽ പ്രമുഖനാണ് ബേ ദാവോ. 1949ൽ ബെയ്‌ജിംഗിൽ ജനിച്ച ബേ ദാവോയുടെ വിദ്യാഭ്യാസം സാംസ്കാരിക വിപ്ലവത്തെ തുടർന്നു തടസ്സപ്പെട്ടു. പതിനേഴാം വയസ്സിൽ സാംസ്കാരിക വിപ്ലവത്തിന്റെ ഭാഗമായിരുന്ന റെഡ് ഗാർഡ് മൂവ്മെന്റിൽ പങ്കുചേർന്നു. പിന്നീട് ഈ പ്രവർത്തനങ്ങളിൽ നിരാശനായി ഗ്രാമപ്രദേശങ്ങളിൽ നിർമ്മാണതൊഴിലാളിയായി ജോലി ചെയ്തു. 1980നൊടുവിൽ ബേ ദാവോ ചൈനീസ് റൈറ്റേഴ്‌സ് അസോസിയേഷനിൽ അംഗമായി. 1989ൽ അദ്ദേഹം ബെർലിനിൽ എഴുത്തുകാരുടെ സമ്മേളത്തിനു പങ്കെടുക്കാൻ എത്തിയ സമയത്താണ് ടിയാനെന്മെൻ സ്ക്വയർ കൂട്ടക്കൊല നടക്കുന്നത്. ഇതേതുടർന്ന് സ്വദേശം വിട്ടു ജീവിക്കാൻ തീരുമാനിച്ചു.