
വാടകയ്ക്ക് എടുത്ത കാറുമായി അയാൾ
ഹോസ്പിറ്റലിലെ പാർക്കിംഗിൽ ഇരിക്കുകയായിരുന്നു,
കെട്ടിടത്തിലെ ജനലുകളുടെ എണ്ണമെടുത്തുകൊണ്ട്,
തന്റെ തെറ്റിനാൽ വെളിച്ചം കാണുന്ന ജനൽ
ഏതാണെന്നു ഊഹിച്ചുകൊണ്ട്.
വാർസൻ ഷയർ (1988-): കെനിയയിൽ സൊമാലി ദമ്പതികളുടെ മകളായി ജനനം. വാർസൻ ഷയറിന് ഒരു വയസ്സുള്ളപ്പോൾ കുടുംബം യുകെയിലേക്ക് കുടിയേറി. ക്രിയേറ്റീവ് റൈറ്റിങ്ങിൽ ബിരുദം നേടി. Teaching My Mother How To Give Birth എന്ന പേരിൽ 2011-ൽ ഒരു ചാപ്പ്ബുക്ക് പ്രസിദ്ധീകരിച്ചു. Her Blue Body (2015), Bless the Daughter Raised by a Voice in Her Head (2022) എന്നിവ കവിത സമാഹാരങ്ങൾ. ബ്രുണൽ സർവ്വകലാശാലയുടെ പ്രഥമ ആഫ്രിക്കൻ പോയട്രി പ്രൈസ് 2013-ൽ വാർസൻ ഷയറിനായിരുന്നു. ഇതേവർഷം ലണ്ടന്റെ ആസ്ഥാന യുവകവിയായി തിരഞ്ഞെടുക്കപ്പെട്ടു. 2018-ൽ റോയൽ സൊസൈറ്റി ഓഫ് ലിറ്ററേച്ചറിൽ അംഗമായി.