മുറിപ്പാട്

മുറിപ്പാട്

റെയ്മണ്ട് കാർവർറെയ്മണ്ട് കാർവർ

കണ്ണിനുമുകളിൽ രക്തക്കറയുമായിട്ടാണ്
ഞാനെഴുന്നേറ്റത്. എന്റെ നെറ്റിക്കുകുറുകെ
ഒരു മുറിപ്പാട്. പക്ഷേ ഈ ദിവസങ്ങളിലെല്ലാം
തനിച്ചാണല്ലോ എന്റെ ഉറക്കം. ഭൂമിയിൽ ഒരുത്തൻ
തനിക്കെതിരെ തന്റെതന്നെ കൈകളുയർത്തുന്നത്
എന്തിനാണ്, അതും ഉറക്കത്തിൽ?
രാവിലെ, ജനലിൽ എന്റെ മുഖം കാണുമ്പോൾ,
ഇതും ഇതിനു സമാനമായ കാര്യങ്ങൾക്കുമാണ്
ഞാൻ ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നത്.

"The Scratch" by Raymond Carver

റെയ്മണ്ട് കാർവർ (1938-1988): അമേരിക്കൻ ചെറുകഥാകൃത്തും കവിയും. അഞ്ച് തവണ കഥയ്ക്കുള്ള ഒ ഹെൻറി പുരസ്കാരം നേടി. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട കഥാകൃത്തുക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്നു.

« »