
കാശ്മീർ എന്റെ തപാൽപ്പെട്ടിയിലേക്ക് ചുരുങ്ങുന്നു,
നാലേ ആറിഞ്ചിൽ വെടിപ്പോടെ എന്റെ വീട്.
വൃത്തി ഞാനെന്നും ഇഷ്ടപ്പെട്ടു. ഇപ്പോൾ
എന്റെ കൈവശമുണ്ട് അരയിഞ്ച് ഹിമാലയം.
ഇതാണ് എന്റെ വീട്.
എന്നേക്കുമായി ഞാൻ
വീടിനോട് ഏറ്റവും അടുത്താകും.
ഞാൻ മടങ്ങുമ്പോൾ,
ഉണ്ടായിരിക്കില്ല
നിറങ്ങൾക്ക് ഇത്രയും വർണ്ണാഭ,
ഝലം നദീജലത്തിന് ഇത്രയും
തെളിമ, അഗാധ നീലിമ.
എന്റെ സ്നേഹം അമിതമായി
വെളിപ്പെടുത്തിയിരിക്കുന്നു.
എന്റെ ഓർമ്മ അൽപ്പം മങ്ങിയിരിക്കും,
അതിൽ വലിയൊരു ഫോട്ടോ നെഗറ്റീവ്,
കറുപ്പിലും വെളുപ്പിലും, ഇപ്പോഴും
അവികസിതരൂപത്തിൽ.
നാലേ ആറിഞ്ചിൽ വെടിപ്പോടെ എന്റെ വീട്.
വൃത്തി ഞാനെന്നും ഇഷ്ടപ്പെട്ടു. ഇപ്പോൾ
എന്റെ കൈവശമുണ്ട് അരയിഞ്ച് ഹിമാലയം.
ഇതാണ് എന്റെ വീട്.
എന്നേക്കുമായി ഞാൻ
വീടിനോട് ഏറ്റവും അടുത്താകും.
ഞാൻ മടങ്ങുമ്പോൾ,
ഉണ്ടായിരിക്കില്ല
നിറങ്ങൾക്ക് ഇത്രയും വർണ്ണാഭ,
ഝലം നദീജലത്തിന് ഇത്രയും
തെളിമ, അഗാധ നീലിമ.
എന്റെ സ്നേഹം അമിതമായി
വെളിപ്പെടുത്തിയിരിക്കുന്നു.
എന്റെ ഓർമ്മ അൽപ്പം മങ്ങിയിരിക്കും,
അതിൽ വലിയൊരു ഫോട്ടോ നെഗറ്റീവ്,
കറുപ്പിലും വെളുപ്പിലും, ഇപ്പോഴും
അവികസിതരൂപത്തിൽ.
അഘ ഷാഹിദ് അലി (1949-2001): കാശ്മീരി-അമേരിക്കൻ കവി. 1949 ഫെബ്രുവരി നാലിന് ന്യൂ ഡൽഹിയിൽ ജനിച്ച് കാശ്മീരിൽ വളർന്ന അഘ ഷാഹിദ് അലി, കശ്മീരിലും ഡെൽഹി സർവകലാശാലയിലും വിദ്യാഭ്യാസം പൂർത്തിയാക്കി. 1984ൽ പെൻസിൽവാനിയ സർവകലാശാലയിൽ നിന്നും പി.എച്.ഡി. നേടി. 1985ൽ അരിസോണ സർവ്വകലാശാലയിൽ നിന്നും എം.എഫ്.എ. നേടി. ഇന്ത്യയിലെയും യു.എസിലെയും സർവകലാശാലകളിൽ അദ്ധ്യാപകൻ ആയിരുന്നു.