ആരെയെങ്കിലും മറക്കുകയെന്നാൽ

ആരെയെങ്കിലും മറക്കുകയെന്നാൽ

യഹൂദ അമിഹായ്യഹൂദ അമിഹായ്

ആരെയെങ്കിലും മറക്കുകയെന്നത്
വീടിന്റെ പിൻവശത്തെ ലൈറ്റണയ്ക്കാൻ
മറന്നുപോകുന്നതു പോലെയാണ്,
അടുത്ത പകൽ മുഴുവനത് കത്തിനിൽക്കും.
പിന്നെ ആ വെളിച്ചമാകും മറന്നുപോയ
കാര്യം നമ്മെ ഓർമ്മിപ്പിക്കുക.

Forgetting Someone by Yehuda Amichai

യഹൂദ അമിഹായ് (1924-2000): ഇസ്രയേലി കവി. ഹീബ്രു ഭാഷയിലെഴുതുന്ന യഹൂദ അമിഹായിയുടെ കവിതകൾ നാൽപ്പതിലേറെ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1924-ൽ ജർമ്മനിയിൽ ആയിരുന്നു ജനനം. ഹിറ്റ്ലറുടെ കാലത്ത് പലസ്തീനിലേക്ക് കുടിയേറി. 1948-ലെ അറബ്-ഇസ്രയേലി യുദ്ധകാലത്ത് അദ്ദേഹം ഇസ്രയേലി പ്രതിരോധ സേനയുടെ ഭാഗമായിരുന്നു. ഇക്കാലത്തെയും രണ്ടാം ലോകമഹായുദ്ധ കാലത്തെയും അനുഭവങ്ങൾ പല കവിതകളിലും കാണാം. ജർമ്മൻ ആയിരുന്നു കുടുംബത്തിന്റെ മാതൃഭാഷയെങ്കിലും പലസ്തീനിലേക്ക് കുടിയേറിയതിൽപ്പിന്നെ ഹീബ്രൂവിൽ എഴുത്തും വായനയും തുടരാനാണു അമിഹായി താല്പര്യപ്പെട്ടത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഹീബ്രൂ യൂണിവേഴ്സിറ്റിൽ പഠനം പൂർത്തിയാക്കി. കാവ്യഭാഷയിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചതിനു 1982-ൽ അമിഹായിക്ക് കവിതയ്ക്കുള്ള ഇസ്രയേലി പ്രൈസ് ലഭിച്ചു.

« »