ആ സമയം വരും
അന്ന്, അത്യുത്സാഹത്തോടെ
നിങ്ങൾ നിങ്ങളെത്തന്നെ
നിങ്ങളുടെ വാതിൽക്കൽ എതിരേൽക്കും,
നിങ്ങളുടെതന്നെ കണ്ണാടിയിൽ
ഇരുവരും പരസ്പരം നോക്കി പുഞ്ചിരിക്കും,
എന്നിട്ട് പറയും: ഇവിടിരിക്കൂ, കഴിക്കൂ.
നിങ്ങൾ തന്നെയായിരുന്ന ആ അപരിചിതനെ
നിങ്ങൾ വീണ്ടും സ്നേഹിക്കാൻ തുടങ്ങും.
അപ്പം നൽകും. വീഞ്ഞു നൽകും.
നിങ്ങളുടെ ഹൃദയം അതിനുതന്നെ തിരികെനൽകും,
ഇക്കാലമത്രയും നിങ്ങളെ സ്നേഹിച്ചിരുന്ന അപരിചിതന്
മറ്റൊരാൾക്കായി നിങ്ങൾ അവഗണിച്ച ആൾക്ക്,
നിങ്ങളെ ഉള്ളറിഞ്ഞറിയുന്ന അതേ ആൾക്ക്.
പുസ്തകത്തട്ടിൽ നിന്നും പ്രേമക്കത്തുകളും
മറ്റൊരാൾക്കായി നിങ്ങൾ അവഗണിച്ച ആൾക്ക്,
നിങ്ങളെ ഉള്ളറിഞ്ഞറിയുന്ന അതേ ആൾക്ക്.
പുസ്തകത്തട്ടിൽ നിന്നും പ്രേമക്കത്തുകളും
ഫോട്ടോകളും നൈരാശ്യകുറിപ്പുകളും പുറത്തെടുക്കുക
കണ്ണാടിയിൽ നിന്നും നിങ്ങളുടെ
പ്രതിച്ഛായ ചീന്തിയെടുക്കുക. ഇരിക്കുക.
നിങ്ങളുടെ ജീവിതത്തിന് വിരുന്നൂട്ടുക.
കണ്ണാടിയിൽ നിന്നും നിങ്ങളുടെ
പ്രതിച്ഛായ ചീന്തിയെടുക്കുക. ഇരിക്കുക.
നിങ്ങളുടെ ജീവിതത്തിന് വിരുന്നൂട്ടുക.
ഡെറിക് വൊൾകട്ട് (1930-2017): സെയ്ന്റ് ലൂസിയൻ കവിയും നാടകകൃത്തും. 1992ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാന ജേതാവ്.