രണ്ട് കവിതകൾ

രണ്ട് കവിതകൾ

സി. പി. സുരേന്ദ്രൻ
സി. പി. സുരേന്ദ്രൻ

ജിജ്ഞാസ


പുലർച്ചെ മൂന്ന് മണി.
വീട്ടിൽ അലാറമടിക്കുന്നു,
ആരോ ഒരാൾ ഡോർബെല്ലിൽ
ചാരിനിൽപ്പുണ്ട്. അത് അവളാണ്
മൂന്ന് വർഷങ്ങൾക്കു ശേഷം.
അവൻ അവളെ അകത്ത് കയറ്റി.
കുറച്ചു ചായയിട്ടു കൊടുത്തു.
ആ വീടിനുതന്നെ
തീകൊളുത്തിയേക്കാനാകുന്ന
തീപ്പെട്ടി കൊണ്ടവൾ സിഗരറ്റ് കത്തിച്ചു.
അവൾ ആ കാലാവസ്ഥയുടെ കെട്ടഴിച്ചു
അത് ന്യൂ യോർക്കിലേതായിരുന്നു.
അവർ ഒന്നും മിണ്ടാതെയിരുന്നു.
മുറി വികാരങ്ങളുടെ മ്യൂസിയമായി മാറി.

'Curios' by C. P. Surendran from Available Light: New and Collected Poems

ദൂരക്കാഴ്‌ച


നീ ദൂരേക്ക് നോക്കിയിരുന്നപ്പോൾ
വെയിലത്തൊരു നായ കോട്ടുവായിട്ടു.
അങ്ങകലെ, തുരങ്കം കണ്ണുകൾ
മൂടിക്കെട്ടിയ ട്രെയിനിന്റെ ജാലകങ്ങൾ
ഒന്നിനുപുറകെ ഒന്നായി കാഴ്ച വീണ്ടെടുത്തു.

നമ്മൾ ദൂരേക്ക് നോക്കിനിൽക്കുമ്പോൾ
സംഭവിക്കാനിടയുള്ള എല്ലാ കാര്യങ്ങളും
ഞാൻ ആലോചിച്ചു.

ഒരു കണ്ണുചിമ്മലിൽ
നമുക്ക് നഷ്ടമാകുന്ന ലോകം.

'Prospect' by C. P. Surendran from Available Light: New and Collected Poems

സി. പി. സുരേന്ദ്രൻ (1959-): ഇന്ത്യൻ ഇംഗ്ലീഷ് കവിയും നോവലിസ്റ്റും. 
« »