വളരെയേറെ സന്തോഷം കൊണ്ട് എന്ത്
ചെയ്യാനാകുമെന്നറിയുക പ്രയാസം.
ദുഃഖമായിരുന്നെങ്കിൽ നേരിടേണ്ടതായി
എന്തെങ്കിലുമുണ്ടായിരിക്കും,
മരുന്നും തുണിയും കൊണ്ട്
ഒപ്പിയെടുക്കാനൊരു മുറിവെങ്കിലും.
ലോകം നിങ്ങൾക്കു ചുറ്റും വീണുടയുമ്പോൾ
പെറുക്കിയെടുക്കേണ്ടതായ കഷ്ണങ്ങളുണ്ട്,
കൈയ്യിൽ കരുതേണ്ടതായ എന്തെങ്കിലും,
അനുമതിശീട്ടോ ചില്ലറയോ പോലെ.
സന്തോഷം പൊങ്ങിയൊഴുകുന്നു.
അതിനെ താങ്ങിപ്പിടിച്ചു നിർത്താൻ
അതിന് നിങ്ങളെ ആവശ്യമില്ല.
അതിന് ഒന്നും ആവശ്യമില്ല.
അയൽവീടിൻ്റെ മേൽക്കൂരയിൽ
സന്തോഷം ചെന്നിറങ്ങുന്നു, പാടുന്നു,
അതിന് തോന്നുമ്പോൾ മാഞ്ഞുപോകുന്നു.
രണ്ടായാലും നിങ്ങൾക്ക് സന്തോഷം.
ഒരിക്കൽ ശാന്തമായൊരു ഏറുമാടത്തിൽ
കഴിഞ്ഞിരുന്ന നിങ്ങളിപ്പോൾ
ഒച്ചയും പൊടിയുമുള്ള ഖനിയിൽ
കഴിയുന്നെന്നായെങ്കിലും അക്കാര്യം
നിങ്ങളുടെ സന്തോഷം ഇല്ലാതാക്കുന്നില്ല.
എല്ലാത്തിനും അതിൻ്റേതായ ജീവിതമുണ്ട്,
കാപ്പി കേക്കിൻ്റെയും മൂപ്പെത്തിയ
പീച്ച് പഴത്തിൻ്റെയും സാധ്യതകളിലേക്ക്
ഉണരാൻ അതിനുമാകും.
തൂത്തുവാരേണ്ട തറയെ
ചെളിപിടിച്ച തുണിയെ
പോറൽവീണ റെക്കോർഡുകളെ
സ്നേഹിക്കാനും.
വളരെയേറെയുള്ള സന്തോഷത്തെ
ഉൾക്കൊള്ളാൻ ശേഷിയുള്ള
ഇടങ്ങളൊന്നുമില്ല എന്നിരിക്കെ,
നിങ്ങൾ തോൾ കുലുക്കി കൈകളുയർത്തുന്നു,
സന്തോഷം നിങ്ങളിൽ നിന്നും
നിങ്ങൾ തൊടുന്നവയിലേക്കെല്ലാം
ഒഴുകിയെത്തുന്നു.
ഒന്നിനും നിങ്ങളല്ല ഉത്തരവാദി.
അതിൻ്റെ പ്രസിദ്ധി നിങ്ങളെടുക്കുന്നില്ല,
രാത്രിയാകാശം നിലാവിൻ്റെ
പ്രസിദ്ധിയെടുക്കാത്ത പോലെ, എങ്കിലും
നിങ്ങളത് ഉൾക്കൊള്ളുന്നു, അത് പങ്കിടുന്നു,
ആ വഴിയേ അറിയപ്പെടുന്നു.
'So Much Happiness' by Naomi Shihab Nye from Words Under the Words: Selected Poems
ചെയ്യാനാകുമെന്നറിയുക പ്രയാസം.
ദുഃഖമായിരുന്നെങ്കിൽ നേരിടേണ്ടതായി
എന്തെങ്കിലുമുണ്ടായിരിക്കും,
മരുന്നും തുണിയും കൊണ്ട്
ഒപ്പിയെടുക്കാനൊരു മുറിവെങ്കിലും.
ലോകം നിങ്ങൾക്കു ചുറ്റും വീണുടയുമ്പോൾ
പെറുക്കിയെടുക്കേണ്ടതായ കഷ്ണങ്ങളുണ്ട്,
കൈയ്യിൽ കരുതേണ്ടതായ എന്തെങ്കിലും,
അനുമതിശീട്ടോ ചില്ലറയോ പോലെ.
സന്തോഷം പൊങ്ങിയൊഴുകുന്നു.
അതിനെ താങ്ങിപ്പിടിച്ചു നിർത്താൻ
അതിന് നിങ്ങളെ ആവശ്യമില്ല.
അതിന് ഒന്നും ആവശ്യമില്ല.
അയൽവീടിൻ്റെ മേൽക്കൂരയിൽ
സന്തോഷം ചെന്നിറങ്ങുന്നു, പാടുന്നു,
അതിന് തോന്നുമ്പോൾ മാഞ്ഞുപോകുന്നു.
രണ്ടായാലും നിങ്ങൾക്ക് സന്തോഷം.
ഒരിക്കൽ ശാന്തമായൊരു ഏറുമാടത്തിൽ
കഴിഞ്ഞിരുന്ന നിങ്ങളിപ്പോൾ
ഒച്ചയും പൊടിയുമുള്ള ഖനിയിൽ
കഴിയുന്നെന്നായെങ്കിലും അക്കാര്യം
നിങ്ങളുടെ സന്തോഷം ഇല്ലാതാക്കുന്നില്ല.
എല്ലാത്തിനും അതിൻ്റേതായ ജീവിതമുണ്ട്,
കാപ്പി കേക്കിൻ്റെയും മൂപ്പെത്തിയ
പീച്ച് പഴത്തിൻ്റെയും സാധ്യതകളിലേക്ക്
ഉണരാൻ അതിനുമാകും.
തൂത്തുവാരേണ്ട തറയെ
ചെളിപിടിച്ച തുണിയെ
പോറൽവീണ റെക്കോർഡുകളെ
സ്നേഹിക്കാനും.
വളരെയേറെയുള്ള സന്തോഷത്തെ
ഉൾക്കൊള്ളാൻ ശേഷിയുള്ള
ഇടങ്ങളൊന്നുമില്ല എന്നിരിക്കെ,
നിങ്ങൾ തോൾ കുലുക്കി കൈകളുയർത്തുന്നു,
സന്തോഷം നിങ്ങളിൽ നിന്നും
നിങ്ങൾ തൊടുന്നവയിലേക്കെല്ലാം
ഒഴുകിയെത്തുന്നു.
ഒന്നിനും നിങ്ങളല്ല ഉത്തരവാദി.
അതിൻ്റെ പ്രസിദ്ധി നിങ്ങളെടുക്കുന്നില്ല,
രാത്രിയാകാശം നിലാവിൻ്റെ
പ്രസിദ്ധിയെടുക്കാത്ത പോലെ, എങ്കിലും
നിങ്ങളത് ഉൾക്കൊള്ളുന്നു, അത് പങ്കിടുന്നു,
ആ വഴിയേ അറിയപ്പെടുന്നു.
'So Much Happiness' by Naomi Shihab Nye from Words Under the Words: Selected Poems
നവോമി ശിഹാബ് ന്യേ (1952-): അമേരിക്കൻ കവി. പിതാവ് പാലസ്തീനിയൻ. മുപ്പതിലേറെ കവിതാസമാഹാരങ്ങൾ.