ദുഃഖ പാഠങ്ങൾ

ദുഃഖ പാഠങ്ങൾ

ആൻ കാർസൻ 
ആൻ കാർസൻ
മറ്റുള്ളവർ ദുഃഖത്തിലും രോഷത്തിലുമായിരിക്കുന്ന അസ്സഹനീയമായ കഥകൾ കാണുന്നത് നിങ്ങൾക്ക് നല്ലതാണെന്നൊരു തത്ത്വമുണ്ട്— നിങ്ങളുടെ അന്ധകാരത്തിൽ നിങ്ങളെയത് ശുദ്ധീകരിച്ചേക്കും. നിങ്ങളുടെ ദുരിതക്കയത്തിലേക്ക് തനിച്ചുതന്നെ പോകണമെന്നുണ്ടോ? അതിൻ്റെ ആവശ്യമില്ല. നിങ്ങൾക്കായി അത് ചെയ്യാൻ ഒരു അഭിനേതാവിന് സാധിക്കുമെന്നാണെങ്കിലോ? അതുകൊണ്ടല്ലേ അവരെ അഭിനേതാക്കളെന്ന് വിളിക്കുന്നത്? അവർ നിങ്ങൾക്കായി അഭിനയിക്കും. അതിനായി നിങ്ങൾ അവരെ ബലിനൽകും. നിങ്ങളും നിങ്ങളുടെ ജീവിതവും തമ്മിലുള്ള ഏറ്റവും അഗാധമായ സ്നേഹബന്ധത്തിൻ്റെ ഒരു രീതിയാണ് ഈ ബലി നൽകൽ. അതിൽ നിങ്ങൾ (നിങ്ങളെത്തന്നെ) കാണുന്നു, നിലവിലുള്ള നിങ്ങളെ അതല്ലെങ്കിൽ നിങ്ങളുടെ പ്രകൃതത്തിൻ്റെ സാധ്യമായൊരു ഏർപ്പാടിനെ. നിങ്ങൾ അതനുഭവിക്കുന്ന നിമിഷത്തിലായിരിക്കില്ല എന്നതിനാൽ നിങ്ങൾക്കു നിങ്ങളുടെതന്നെ ഈ പ്രകൃതത്തെപ്പറ്റിയുള്ള അവബോധത്തെക്കുറിച്ചൊരു ധാരണയുണ്ടാക്കാനാകും. ആ അഭിനേതാവ്, നിങ്ങളെ ആവർത്തിക്കുന്നതിലൂടെ സ്വന്തം ജീവിതത്തിലെ ചില നിമിഷങ്ങൾ ബലിനൽകുന്നു, നിങ്ങളെ നിങ്ങളുടെ കഥയെന്തെന്ന് അറിയിക്കുന്നതിനായി.

'Grief Lessons' by Anne Carson

ആൻ കാർസൻ (ജനനം 1950-): കനേഡിയൻ കവിയും എഴുത്തുകാരിയും പരിഭാഷകയും. ഗ്രിഫിൻ പോയട്രി പ്രൈസ്, ലന്നൻ സാഹിത്യ പുരസ്കാരം, ടി. എസ്. എലിയറ്റ് പുരസ്കാരം, പെൻ/നബോകോവ് പുരസ്കാരം തുടങ്ങിയ നേടിയിട്ടുണ്ട്.
« »