അത് സ്വർഗ്ഗത്തിൽ നിന്നും
ഭൂമിലേക്ക് തൂങ്ങിക്കിടക്കുന്നു.
അതിലുണ്ട് മരങ്ങൾ, നഗരങ്ങൾ,
നദികൾ, കുഞ്ഞുപന്നികൾ, നിലാവ്.
അതിന്റെ ഒരു കോണിൽ
കുതിരപ്പടയ്ക്കുമേൽ മഞ്ഞു പൊഴിയുന്നു.
മറ്റൊരു കോണിൽ പെണ്ണുങ്ങൾ ഞാറുനടുന്നു.
നിങ്ങൾക്കതിൽ ഇതും കാണാം:
കുറുക്കൻ പിടിച്ചുകൊണ്ടു പോകുന്ന കോഴിയെ,
കല്യാണരാത്രി നഗ്നരായിക്കിടക്കുന്ന ഇണകളെ,
ഉയരുന്ന പുകക്കൂമ്പാരത്തെ, പാൽപ്പാത്രത്തിൽ
തുപ്പുന്ന കരിങ്കണ്ണിപ്പെണ്ണിനെ.
എന്താണ് അതിനു പിന്നിൽ?
— ഇടം, ആവശ്യത്തിലേറെ ഒഴിഞ്ഞയിടം.
ആരാണീ സംസാരിക്കുന്നത്?
— തൊപ്പി മുഖത്തുവെച്ചു കിടക്കുന്നൊരാൾ.
അയാൾ എഴുന്നേൽക്കുമ്പോൾ എന്ത് സംഭവിക്കും?
— അയാൾ ക്ഷൗരക്കടയിലേക്കു പോകും.
അവർ അയാളുടെ താടിയും മൂക്കും ചെവിയും
മുടിയും വടിച്ചു കൊടുക്കും
അയാളെ മറ്റെല്ലാവരെയും പോലെയാക്കും
‘Tapestry’ by Charles Simic from New and Selected Poems: 1962-2012
ഭൂമിലേക്ക് തൂങ്ങിക്കിടക്കുന്നു.
അതിലുണ്ട് മരങ്ങൾ, നഗരങ്ങൾ,
നദികൾ, കുഞ്ഞുപന്നികൾ, നിലാവ്.
അതിന്റെ ഒരു കോണിൽ
കുതിരപ്പടയ്ക്കുമേൽ മഞ്ഞു പൊഴിയുന്നു.
മറ്റൊരു കോണിൽ പെണ്ണുങ്ങൾ ഞാറുനടുന്നു.
നിങ്ങൾക്കതിൽ ഇതും കാണാം:
കുറുക്കൻ പിടിച്ചുകൊണ്ടു പോകുന്ന കോഴിയെ,
കല്യാണരാത്രി നഗ്നരായിക്കിടക്കുന്ന ഇണകളെ,
ഉയരുന്ന പുകക്കൂമ്പാരത്തെ, പാൽപ്പാത്രത്തിൽ
തുപ്പുന്ന കരിങ്കണ്ണിപ്പെണ്ണിനെ.
എന്താണ് അതിനു പിന്നിൽ?
— ഇടം, ആവശ്യത്തിലേറെ ഒഴിഞ്ഞയിടം.
ആരാണീ സംസാരിക്കുന്നത്?
— തൊപ്പി മുഖത്തുവെച്ചു കിടക്കുന്നൊരാൾ.
അയാൾ എഴുന്നേൽക്കുമ്പോൾ എന്ത് സംഭവിക്കും?
— അയാൾ ക്ഷൗരക്കടയിലേക്കു പോകും.
അവർ അയാളുടെ താടിയും മൂക്കും ചെവിയും
മുടിയും വടിച്ചു കൊടുക്കും
അയാളെ മറ്റെല്ലാവരെയും പോലെയാക്കും
‘Tapestry’ by Charles Simic from New and Selected Poems: 1962-2012
ചാൾസ് സിമിക് (1938-2023): സെർബിയൻ-അമേരിക്കൻ കവിയും പരിഭാഷകനും. കവിതയ്ക്കുള്ള പുലിറ്റ്സർ പ്രൈസ്, വാലസ് സ്റ്റീവൻസ് അവാർഡ്. ഫ്രോസ്റ്റ് മെദൽ, സ്ബിഗ്നിവ് ഹെർബർട്ട് അന്താരാഷ്ട്ര സാഹിത്യ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പാരിസ് റിവ്യുവിൻ്റെ കവിതാവിഭാഗം എഡിറ്റർമാരിൽ ഒരാളായിരുന്നു.