ഇടനോട്ടം

ഇടനോട്ടം

ഏഡ ലിമോൺ

ഏഡ ലിമോൺ
ഞങ്ങളുടെ പൂച്ച കുളിമുറിയിൽ
എനിക്കരികിൽ വന്നു മുരളുന്നു,
തൊടാതിരുന്നാലും അവൾ മുരളുന്നു.
മറ്റാരുമില്ല അവളെ നോക്കാനെന്നാകുന്ന
സമയങ്ങളിൽ അവളെയെനിക്ക്
കൈയ്യിലെടുക്കാനാകും.
അവൾ എന്റെ ഭർത്താവിന്റെ
മുൻകാമുകിയുടേതായിരുന്നു,
അവരിപ്പോൾ ഈ ലോകത്തില്ല.
ചില രാത്രികളിൽ ഞാൻ
അവളെ തൊടുമ്പോൾ അവൾക്ക്
അനുഭവപ്പെട്ടിരുന്നത് എന്നെയാണോ
അതോ അവൾ പഴയ ഉടമയെ
ഓർമ്മിക്കുകയാണോ
എന്ന സംശയമെനിക്കുണ്ടാകും,
ഇത് ഞാൻ അവനോട് പറഞ്ഞിരുന്നില്ല.
അവളൊരു പഴയതരം പൂച്ചയായിരുന്നു,
പരുപരുത്ത തരത്തിലുള്ളത്.
ഞങ്ങൾ മാത്രമായ നേരത്ത്
ആ ഒഴിഞ്ഞ വീട്ടിൽ തൊണ്ടകീറും
വിധത്തിൽ ഞാൻ പാടുന്നു
അവളപ്പോൾ മ്യാവൂ പറയാനും
കുഞ്ഞിനെപ്പോലെ കരയാനും തുടങ്ങുന്നു
മുമ്പ് ഞങ്ങളിങ്ങനെ ചെയ്തിട്ടുണ്ടെന്നമട്ടിൽ;
എന്നാൽ ഞങ്ങൾ ഒരിക്കലും
അങ്ങനെ ചെയ്തിട്ടുണ്ടായിരുന്നില്ല.

'Glimpse' by Ada Limón from The Hurting Kind: Poems

ഏഡ ലിമോൺ (ജനനം 1976): അമേരിക്കൻ കവി. അമേരിക്കയുടെ ആസ്ഥാനകവിയാകുന്ന ആദ്യത്തെ ലാറ്റിനമേരിക്കൻ വംശജ. ദി കാരിയിംഗ് എന്ന കവിതാസമാഹാരത്തിന് കവിതയ്ക്കുള്ള നാഷണൽ ബുക്ക് ക്രിട്ടിക്സ് പുരസ്കാരം, ബ്രൈറ്റ് ഡെഡ് തിങ്ങ്സ് എന്ന പുസ്തകത്തിനു നാഷണൽ ബുക്ക്സ് ക്രിട്ടിക്സ് സർക്കിൾ അവാർഡ് എന്നിവ ലഭിച്ചു.
« »