വാതിൽ

വാതിൽ

മിറൊസ്ലാവ് ഹൊളൂബ്
മിറൊസ്ലാവ് ഹൊളൂബ്
പോയി വാതിൽ തുറക്കൂ.

      പുറത്തൊരു മരം
      അല്ലെങ്കിൽ കാട്,
      പൂന്തോട്ടം അതുമല്ലെങ്കിലൊരു
      മാന്ത്രികനഗര,മുണ്ടെന്നുവരാം.

പോയി വാതിൽ തുറക്കൂ.
      ഒരു നായയുടെ തിരച്ചിൽ അല്ലെങ്കിൽ
      ഒരു മുഖം നിങ്ങൾ കണ്ടെന്നുവരാം,
      അതല്ലെങ്കിൽ ഒരു കണ്ണ്,
      അതല്ലെങ്കിൽ ഒരു ചിത്രത്തിന്റെ
                                              ചിത്രം.
പോയി വാതിൽ തുറക്കൂ.
      മൂടൽമഞ്ഞവിടെയുണ്ടെങ്കിൽ
      അത് തെളിഞ്ഞേക്കാം.

പോയി വാതിൽ തുറക്കൂ.
      ഇരുട്ടിന്റെ മിടിപ്പുമാത്രമാണെന്നായാലും
      കേവലം കാറ്റ് മാത്രമാണെന്നായാലും
      ഇനി
            ഒന്നുംതന്നെ
                  ഇല്ലെന്നായാലും

പോയി വാതിൽ തുറക്കൂ.

കുറഞ്ഞപക്ഷം
കാറ്റോട്ടമെങ്കിലും
ഉണ്ടായിരിക്കും.

"The Door" by Miroslav Holub from 'Poems: Before & After' 

മിറൊസ്ലാവ് ഹൊളൂബ് (1923-1998): ചെക്ക് കവി. ചെക്കൊസ്ലൊവാക്യയിൽ ജനിച്ച മിരൊസ്ലഫ് ഹൊളുബ്, മൈക്രോബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ് ചെക്കൊസ്ലൊവാക്യ അക്കാദമി ഓഫ് സയൻസിലെ പ്രധാനപ്പെട്ട ഇമ്മ്യൂണോളൊജിസ്റ്റ് ആയിരുന്നു. തന്റെ ശാസ്ത്രപ്രവർത്തികൾക്ക് സമാന്തരമായ പ്രവർത്തിയായാണു അദ്ദേഹം കവിതയെഴുത്തിനെ കണ്ടിരുന്നത്. 
« »