
ഓരോ മുന്തിരിക്കുരുവിലും
അത് കുടിക്കേണ്ടയാളുടെ പേര്
എഴുതപ്പെട്ടിരിക്കുന്നു.
പിഴിയാനും അരിച്ചെടുക്കാനും
കൈയ്യിലൊരു വീഞ്ഞുഗ്ലാസ്സ്
ഉയർത്താനും മാത്രമാണ്
നിങ്ങളുടെ മണിയടികളിലൂടെ
സാധിക്കുകയുള്ളൂ.
മുന്തിരിയിൽ എഴുതപ്പെട്ട പേര്
നിങ്ങളുടേത് ആണെങ്കിൽ
നിങ്ങളത് കുടിക്കുന്നു.
അല്ലെങ്കിൽ നിങ്ങളത്
സുഹൃത്തിന് കൈമാറുന്നു;
അങ്ങനെ അതിന്മേൽ
എഴുതപ്പെട്ടിരിക്കുന്ന പേര്
യേശുവിന്റേതാകുന്നു.
ഗോപാല്‍ ഹൊണാല്‍ഗെരെ (1942–2003): കർണ്ണാടകയിൽ നിന്നുള്ള ഇന്ത്യൻ ഇംഗ്ലീഷ് കവിയായിരുന്നു. ആദ്യത്തെ രണ്ട് പുസ്തകങ്ങൾ റൈറ്റേഴ്സ് വർക്ക്ഷോപ്പ് പുറത്തിറക്കി. പിന്നീട് നാല് കവിതാസമാഹാരങ്ങൾ കൂടി പ്രസിദ്ധീകരിച്ചുവെങ്കിലും അധികം ആളുകൾക്കിടയിലേക്ക് എത്തിപ്പെട്ടിരുന്നില്ല. സമാഹരിച്ച കവിതകൾ 2020ൽ പോയട്രിവാല പുറത്തിറക്കി.