കുളിക്കുന്നവൾ

കുളിക്കുന്നവൾ

റെയ്മണ്ട് കാർവർറെയ്മണ്ട് കാർവർ

നാച്ചെസ്സ് നദി. വെള്ളച്ചാട്ടത്തിനു തൊട്ടുതാഴെ.
ഏതുപട്ടണത്തിൽ നിന്നും ഇരുപത് മൈൽ അകലെ.
പ്രണയഗന്ധത്താൽ സാന്ദ്രമായ,
വെയിൽ കനത്തുനിൽക്കും ദിവസം.
'എത്ര നാളായി നമ്മൾ?'
പിക്കാസ്സോയുടെ തീഷ്ണതയുള്ള
നിന്റെ മേനി, ഈ മലങ്കാറ്റിലുണങ്ങുന്നു.
നിന്റെ പുറവും ഇടുപ്പും ഞാനെന്റെ
അടിക്കുപ്പായം കൊണ്ടൊപ്പുന്നു.
കാലം ഒരു പർവ്വതകേസരി.
ഒന്നിനുമായിട്ടല്ലാതെ നമ്മൾ ചിരിക്കുന്നു,
നിന്റെ മുലകളിൽ ഞാൻ തൊട്ടപ്പോൾ
നിലയണ്ണാൻമാർ വരെ കണ്ണഞ്ചി.

"Woman Bathing" by Raymond Carver from All of Us: The Collected Poems

റെയ്മണ്ട് കാർവർ (1938-1988): അമേരിക്കൻ ചെറുകഥാകൃത്തും കവിയും. അഞ്ച് തവണ കഥയ്ക്കുള്ള ഒ ഹെൻറി പുരസ്കാരം നേടി. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട കഥാകൃത്തുക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്നു.

« »