മാതാപിതാക്കളുടെ തീരുമാനം

മാതാപിതാക്കളുടെ തീരുമാനം

റസ്സൽ എഡ്സൺ— റസ്സൽ എഡ്സൺ

ഒരാൾ രണ്ടായി പിളർന്ന് വൃദ്ധനും വൃദ്ധയുമായി. അയാളുടെ മാതാപിതാക്കൾ ആയിരിക്കണം ഇവർ. പക്ഷേ അയാൾ എവിടെപ്പോയി? ചിലപ്പോൾ അയാൾ അയാളുടെ ജീവിതം ഇവർക്കായി നൽകിയിരിക്കാം... നിങ്ങളുടെ മകനെ കണ്ടിരുന്നോ എന്ന് ഞാൻ ആ വൃദ്ധദമ്പതികളോട് ചോദിച്ചു. വൃദ്ധ പറയുന്നു, മക്കളൊന്നും വേണ്ട എന്നതായിരുന്നു തങ്ങളുടെ തീരുമാനമെന്ന്.

The Parental Decision by Russell Edson

റസ്സൽ എഡ്സൺ (1928-2014): അമേരിക്കൻ കവിയും നോവലിസ്റ്റും ചിത്രകാരനും. ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടനിൽ ജനിച്ച എഡ്സൺ, 1950-കളിൽ കവിതകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി. ദ് ടണൽ: സെലക്റ്റഡ് പോയംസ് പ്രധാന കൃതി.

« »