
ഒരു നാൾ ഒരാൾ അയാളുമായിത്തന്നെ പ്രേമത്തിലായി, തന്നെക്കുറിച്ചല്ലാതെ മറ്റൊന്നിനെപ്പറ്റിയും ചിന്തിക്കാൻ ആകാതെയായി. അയാൾ അതിൽത്തന്നെ സ്വയംമറന്നു മുഴുകി, ഒരാളും അയാളിൽ ഇത്രത്തോളം താല്പര്യം ഇന്നേവരെ കാണിച്ചിരുന്നില്ല...
അയാൾക്ക് തന്നെക്കുറിച്ചുതന്നെ എല്ലാം അറിയണമെന്നായി, ഇഷ്ടമുള്ള പ്രവർത്തികൾ, ഇഷ്ടമുള്ള സംഗീതം, കളികൾ അങ്ങനെയെല്ലാം. കുഞ്ഞുനാളിൽത്തന്നെ തന്നെ തനിക്ക് അറിയാൻ ആകാതെപോയല്ലോ എന്നോർത്ത് അയാൾക്ക് കുശുമ്പായി. എങ്ങനെയുള്ള ആൺകുട്ടിയായിരുന്നു താനെന്ന് അറിയാൻ തോന്നി...
വിവാഹത്തിലേക്ക് കടക്കാൻ ആലോചനയുണ്ടോയെന്ന് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു, താൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന കാര്യമാണ് അതെന്ന്, തനിക്ക് തന്നിൽത്തന്നെ കുഞ്ഞുങ്ങളുണ്ടാകുകയെന്നത് എറ്റവും കൊതിക്കുന്ന കാര്യമാണെന്ന്.
The Love Affair by Russell Edsonറസ്സൽ എഡ്സൺ (1928-2014): അമേരിക്കൻ കവിയും നോവലിസ്റ്റും ചിത്രകാരനും. ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടനിൽ ജനിച്ച എഡ്സൺ, 1950-കളിൽ കവിതകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി. ദ് ടണൽ: സെലക്റ്റഡ് പോയംസ് പ്രധാന കൃതി. റസ്സൻ എഡ്സൻ്റെ കവിതകളെക്കുറിച്ച് കൂടുതലറിയാം →