രാത്രിപുസ്തകത്തിലെ ഒരേട്

രാത്രിപുസ്തകത്തിലെ ഒരേട്

റ്റൊമാസ് ട്രാൻസ്ട്രോമർറ്റൊമാസ് ട്രാൻസ്ട്രോമർ

കുളിൽനിലാവുള്ള മെയ്മാസ രാത്രിയിൽ
തീരത്തേക്കിറങ്ങി ഞാൻ.
പുല്ലും പൂക്കളും ചാരനിറമായിരുന്നെങ്കിലും
പച്ചപ്പിന്റെ മണമവയ്ക്കുണ്ടായിരുന്നു.

വർണ്ണാന്ധമാം രാത്രിയിൽ,
വെള്ളാരങ്കല്ലുകൾ
ചന്ദ്രനിലേക്ക് ചൂണ്ടുമ്പോൾ,
ചെരിവിലൂടെ തെന്നിക്കയറി ഞാൻ.

കുറച്ചു നിമിഷങ്ങളുടെ നീളത്തിൽ
അമ്പത്തിയെട്ട് വർഷങ്ങളുടെ വീതിയിൽ
ഒരു കാലഘട്ടം.

എനിക്കു പിന്നിൽ
മിന്നിത്തെന്നും വെള്ളത്തിനപ്പുറം
മറ്റൊരു തീരവും
നാടുവാഴുന്നവരും.

മുഖങ്ങൾക്കു പകരം
ഭാവിയുള്ള ജനത.

"Nightbook Page" by Tomas Tranströmer

റ്റൊമാസ് ട്രാൻസ്ട്രോമർ (1931-2015): 1931 ഏപ്രില്‍ 15 ന് സ്റ്റോക്ക്‌ഹോമില്‍ ജനിച്ച ട്രാൻസ്ട്രോമർ, സാഹിത്യചരിത്രത്തിലും പിന്നീട് മനഃശാസ്ത്രത്തിലും ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കി. സാന്ദ്രമായ ബിംബങ്ങളിലൂടെ, യാഥാർഥ്യത്തിലേക്കുള്ള പുത്തൻ വാതായനം തുറന്ന ട്രാൻസ്ട്രോമർക്ക് 2011ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. അറുപതിലേറെ ഭാഷകളിലേക്ക് ട്രാൻസ്ട്രോമറുടെ കവിതകൾ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.

« »