മരങ്ങൾ

മരങ്ങൾ

ഫിലിപ്പ് ലാർകിൻ
ഫിലിപ്പ് ലാർകിൻ

ഇലകളിലേക്കെത്തുന്നു മരങ്ങൾ
ഇതിനോടകം പറയപ്പെട്ടപോലെ.
തളിരുകൾ പടരുന്നു ശാന്തമായി
അതിന്റെ പച്ചപ്പൊരുതരം ദുഃഖം.

അവ വീണ്ടും പിറന്നതാകുമോ, പ്രായമാകൽ
നമുക്കുള്ളതോ? അല്ലല്ല, ഒടുങ്ങുമവയും.
ആണ്ടുതോറും പുതുമോടിനേടും 
തന്ത്രമെഴുതപ്പെട്ടു വിത്തിൻ വലയങ്ങളിൽ.

പിന്നെയും നിർത്താതെ വളരും നിറയും
നിബിഢമാം കോട്ടയതോരോ ഇടവത്തിലും.
കഴിഞ്ഞ ആണ്ടൊടുങ്ങി, അവ പറയുംപോലെ
തുടങ്ങാമിനി വീണ്ടും പുത്തനായി, പുത്തനായി.

'The Trees' from the Collected Poems by Philip Larkin

ഫിലിപ്പ് ലാർകിൻ (1922-1985): യുദ്ധാനന്തര തലമുറയിലെ ഏറ്റവും പ്രധാനപ്പെട്ട ബ്രിട്ടീഷ് കവികളിൽ ഒരാൾ. ഏറെക്കാലം ലൈബ്രേറിയനായി സേവനമനുഷ്ഠിച്ചു.
« »