എഴുതുന്ന ഒരാൾ

എഴുതുന്ന ഒരാൾ

റസ്സൽ എഡ്സൺറസ്സൽ എഡ്സൺ

ഒരാൾ തന്റെ നെറ്റിമേൽ തല എന്നെഴുതി, കൈകൾക്കുമേൽ കൈ എന്നും ഓരോ കാലിലും കാല് എന്നുമെഴുതി.

നിർത്ത്... നിർത്ത്... നിർത്ത്... അയാളുടെ അച്ഛൻ പറഞ്ഞു. ഈ അവർത്തിക്കൽ രണ്ട് ആൺമക്കൾ എനിക്കുള്ളത് പോലെയാക്കുന്നുണ്ട്. ആ രണ്ടെന്നാൽ അനേകം ആൺമക്കളുള്ള പോലെയും. ആദ്യത്തെ സംഗതിയിൽത്തന്നെ ഒരു മകൻ അനേകം ആൺമക്കളാണ്.

അങ്ങനെയെങ്കിൽ അച്ഛനുമേൽ ഞാൻ അച്ഛൻ എന്നെഴുതിക്കോട്ടെ? അയാൾ ചോദിച്ചു.

ശരി എഴുതിക്കോ എന്നായി അച്ഛൻ. കാരണം ഒരു അച്ഛന് തനിച്ച് താങ്ങാവുന്നതിലും ഏറെയായിരുന്നു അതെല്ലാം.

ഇവരെല്ലാവരും കൂടി അത്താഴത്തിനു വരികയാണെങ്കിൽ ഞാൻ ഇറങ്ങിപ്പോകുകയാണെന്ന് അമ്മ പറഞ്ഞു. അങ്ങനെ അയാൾ അത്താഴത്തിനുമേൽ അത്താഴം എന്നെഴുതി.

അത്താഴം കഴിച്ചു കഴിഞ്ഞപ്പോൾ അച്ഛൻ മകനോട് ചോദിച്ചു, നിനക്ക് എന്റെ ഏമ്പക്കത്തിനുമേൽ ഏമ്പക്കം എന്നെഴുതാമോ? 

അയാൾ പറഞ്ഞു, എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് ഞാൻ ദൈവത്തിനുമേൽ എഴുതും.

A Man Who Writes by Russell Edson

റസ്സൽ എഡ്സൺ (1928-2014): അമേരിക്കൻ കവിയും നോവലിസ്റ്റും ചിത്രകാരനും. ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടനിൽ ജനിച്ച എഡ്സൺ, 1950-കളിൽ കവിതകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി. ദ് ടണൽ: സെലക്റ്റഡ് പോയംസ് പ്രധാന കൃതി. റസ്സൻ എഡ്സൻ്റെ കവിതകളെക്കുറിച്ച് കൂടുതലറിയാം →

« »